എറണാകുളം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തള്ളിക്കളഞ്ഞത്. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ അപ്പീലില്‍ വിധി എത്തും വരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ കിരണിന് കൊല്ലം സെഷന്‍സ് കോടതി 10 വര്‍ഷം തടവിനും 12.55 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലില്‍ വിധി വരും വരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്. അലക്‌സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് വിസ്മയയെ ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയിലായിരുന്നു ഇവരുടെ വിവാഹം.
Discussion about this post