ന്യൂഡെല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ കാരണക്കാര്‍ ആം ആദ്മി പാര്‍ട്ടി ആണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍്ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കുമായിരുന്നു എന്നും രാഹുല്‍ഗാന്ധി അവകാശപ്പെട്ടു. എഎപി ബിജെപിയുടെ ബി ടീം ആണെന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എഎപി, ബിജെപിയുമായി ഒത്തുകളിക്കുകയാണെന്നുമുള്ള കോണ്‍ഗ്രസ് ആരോപണങ്ങള്‍ ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി പറഞ്ഞു.
തീര്‍ച്ചയായും കോണ്‍ഗ്രസ് ബിജെപിയെ താഴെ ഇറക്കുമെന്നും ഈ വാക്കുകള്‍ എഴുതിവെച്ചുകൊള്ളാനും രാഹുല്‍ഗാന്ധി വെല്ലുവിളിച്ചു. ബിജെപിക്കെതിരെ നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് ഉദ്ദേശിച്ച് രാഹുല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്ര നൂറ് ദിവസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.
പ്രാദേശികപാര്‍ട്ടികള്‍ക്ക് ബിജെപിയെ പരാജയപ്പെടുത്താനുള്ള വീക്ഷണം ഇല്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
Discussion about this post