ന്യൂഡെല്‍ഹി: ഒരുല്‍പ്പന്നത്തിന്റെയും നികുതി വര്‍ധിപ്പിക്കാതെ 48-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം. സിഗരറ്റ്, ഗുഡ്ക എന്നിവയുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ ഇന്ന് പരിഗണിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒന്നിനും നികുതി കൂട്ടിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. നികുതി വര്‍ധന അടുത്ത യോഗത്തില്‍ പരിഗണിച്ചേക്കുമെന്നും മന്ത്രി സൂചന നല്‍കി.
രണ്ട് കോടി വരെയുള്ള ജിഎസ്ടി ലംഘനങ്ങള്‍ക്ക് ഇനിമുതല്‍ വിചാരണ ഉണ്ടാകില്ല. മുമ്പ് ഇതിന്റെ പരിധി ഒരു കോടി ആയിരുന്നു. കോമ്പൗണ്ടിംഗ് തുകയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ 50 മുതല്‍ 150% എന്നത് 25 മുതല്‍ 100% ആക്കി മാറ്റി. ഓണ്‍ലൈന്‍ ഗെയിമിംഗിലെ നികുതിയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നില്ല.
Discussion about this post