Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ചൈനയിൽ കോവിഡ് പടരുന്നു; ജാഗ്രത പാലിക്കണം; ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് രാഹുലിനോട് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

by Brave India Desk
Dec 21, 2022, 01:15 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ചൈനയിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്നും ഭാരത് ജോഡോ യാത്ര പോലുളള പരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്നും രാഹുലിനോട് അഭ്യർത്ഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. അല്ലെങ്കിൽ രാജ്യതാൽപര്യവും പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയും പരിഗണിച്ച് ജോഡോ യാത്ര മാറ്റിവെയ്ക്കണമെന്നും രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു.

നിലവിൽ രാജസ്ഥാനിലാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടും മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഗെഹ്ലോട്ട് ഉൾപ്പെടെയുളളവർ രാജസ്ഥാൻ പര്യടനത്തിൽ യാത്രയുടെ ഭാഗമാണ്.

Stories you may like

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

മാസ്‌കും സാനിറ്റൈസറും യാത്രയിൽ ഉപയോഗിക്കണമെന്നും വാക്‌സിനെടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂവെന്നും കത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകന യോഗം ചേർന്നിരുന്നു. സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ വൈറസുകളുടെ ജനിതക പരിശോധന നടത്തണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യസെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്കും നിർദ്ദേശം നൽകിയത്.

എന്നാൽ ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം തളളിക്കളയുന്ന പ്രതികരണമാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയും നരേന്ദ്രമോദിയും കോവിഡ് പ്രോട്ടോകോൾ പാലിച്ചിരുന്നോ എന്നായിരുന്നു കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ പ്രതികരണം. ജനങ്ങൾ ഭാരത് ജോഡോ യാത്ര ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് അവർ അതിൽ പങ്കെടുക്കുന്നത്. മൻസൂഖ് മാണ്ഡവ്യ അതിഷ്ടപ്പെടുന്നുണ്ടാകില്ലെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. ജനശ്രദ്ധ തിരിച്ചുവിടാനാണ് നിർദ്ദേശമെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഭാരത് ജോഡോയാത്ര ഇന്ന് രാജസ്ഥാനിലെ പര്യടനം പൂർത്തിയാക്കി ഹരിയാനയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. ചൈനയിൽ അടുത്ത ദിവസങ്ങളായി വലിയ തോതിലാണ് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലും വൈറസ് വ്യാപൃതരുടെ എണ്ണം നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കാൻ ആരോഗ്യമന്ത്രാലയം നടപടി തുടങ്ങിയത്.

Tags: sanitizerMansukh MandavyaBharat Jodo yathraUnion health MinistryCovid Guidlinesrahul gandhiMask
Share4TweetSendShare

Latest stories from this section

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

Discussion about this post

Latest News

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies