വംശനാശഭീഷണി നേരിടുന്ന പിങ്ക് ഇഗ്വാനയുടെ കുഞ്ഞുങ്ങളെ ശാസ്ത്രജ്ഞര്‍ ഗാലപ്പഗോസ് ദ്വീപില്‍ കണ്ടെത്തി. ഇക്വഡോറിയന്‍ ദ്വീപുസമൂഹത്തിലെ ഒരു ദ്വീപില്‍ മാത്രം കണ്ടുവരുന്ന ഉരഗവര്‍ഗ്ഗമായ ഇവ അവശ്വസീനമായ തിരിച്ചുവരവ് നടത്തുന്നുവെന്നതാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഈ വിഭാഗത്തില്‍ കേവലം നൂറുകണക്കിന് ഇഗ്വാനകള്‍ മാത്രമാണ് ഇപ്പോള്‍ അവേശിക്കുന്നതായി കരുതപ്പെടുന്നത്.
ഈ കണ്ടെത്തല്‍ മുന്നോട്ടുവഴിയില്‍ നാഴികകല്ലാണെന്നും പിങ്ക് ഇഗ്വാനയെ സംരക്ഷിക്കുന്നതിനുള്ള വഴി കണ്ടെത്താന്‍ സഹായിക്കുമെന്നും ഗാലപ്പഗോസ് ദേശീയപാര്‍ക്ക് ഡയറക്ടര്‍ ഡാനി റൂഡ പറഞ്ഞു.
1986ലാണ് ആദ്യമായി പിങ്ക് ഇഗ്വാനയെ പാര്‍ക്ക് അധികൃതര്‍ കണ്ടെത്തുന്നത്. എന്നാല്‍ ദശാബ്ദങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് ശാസ്ത്രജ്ഞര്‍ ദ്വീപിലെ മറ്റ് ഇഗ്വാനകളില്‍ നിന്നും വ്യത്യസ്തമായി ഇവ പ്രത്യേക ജീവിവര്‍ഗ്ഗമാണെന്ന് കണ്ടെത്തിയത്. ദ്വീപില്‍ പുതുതായി വന്നെത്തിയ ജീവിവര്‍ഗ്ഗങ്ങള്‍ ഇവയുടെ അതിജീവനത്തിന് ഭീഷണിയാകുകയായിരുന്നു.
സവിശേഷമായ വന്യജീവി സ്വഭാവമുള്ള ഗാലപ്പഗോസ് ദ്വീപ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ഇടമാണ്. ഭീമന്‍ ആമകള്‍ മുതല്‍ പറക്കാനാകാത്ത കടല്‍കാക്കകളും നിരവധി ഇഗ്വാനകളും ഉള്‍പ്പടെ ലോകത്ത് മറ്റെവിടെയും കാണാനാകാത്ത ജീവികള്‍ ഇവിടെ അധിവസിക്കുന്നുണ്ട്.
Discussion about this post