ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് വ്യാപനം അത്യന്തം ഭയാനകമാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഓരോ മണിക്കൂറിലും അയ്യായിരത്തോളം മരണം ഉണ്ടായേക്കാമെന്നും എയര്‍ഫിനിറ്റി ലിമിറ്റഡ് നടത്തിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അടുത്ത മാസത്തോടെ കോവിഡ് ബാധിതരായ പുതിയ രോഗികളുടെ എണ്ണം 3.7 ദശലക്ഷമായി ഉയരും, ഇത് മാര്‍ച്ച് മാസത്തോടെ 4.2 ദശലക്ഷമാകുമെന്നാണ് സൂചന. കോവിഡ് വകഭേദത്തിന്റെ ആദ്യ തരംഗം ഇപ്പോള്‍ മുതല്‍ ജനുവരി പകുതിവരെയുണ്ടാകും.തുടര്‍ച്ച് ഫെബ്രുവരിയില്‍ രണ്ടാം തരംഗവും മാര്‍ച്ചില്‍ മുന്നാം തരംഗത്തിലും എത്തുമെന്നാണ് എയര്‍ഫിനിറ്റിയുടെ പഠനം വെളിപ്പെടുത്തുന്നത്. ഇന്ന് മാത്രം 3000ല്‍പ്പരം കോവിഡ് കേസുകളാണ് ചൈനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.








