ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് ഭീതി ഉയരുമ്പോള്‍ പരിശോധനകള്‍ കര്‍ശനമാക്കി ഒരുക്കങ്ങള്‍ ശക്മാക്കുകയാണ് ഇന്ത്യ. നേസല്‍ വാക്‌സിന് അനുമതി നല്‍കിയതിനൊപ്പം ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്താനും തീരുമാനമായി. ക്രിസ്മസ് -പുതുവര്‍ഷാഘോഷങ്ങള്‍ തുടങ്ങാനിരിക്കെ നിരത്തുകളില്‍ തിരക്ക് കൂടുമ്പോള്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു കഴിഞ്ഞു.
കോവിഡ് പ്രതിരോധത്തിനായുള്ള നേസല്‍ വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഷീല്‍ഡും കോവാക്‌സിനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി രണ്ടു തുള്ളി മൂക്കിലേക്ക് ഒഴിക്കാവുന്ന നേസല്‍ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നേസല്‍ കോവിഡ് വാക്‌സിനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് പദ്ധതിയില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ ഡ്രോപ്പ് നല്‍കാം.
കോവിന്‍ ആപ്ലിക്കേഷനില്‍ ഇത് വൈകുന്നേരത്തോടെ ഉള്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്ത ചൈവ്വാഴ്ച മുതല്‍ നേസല്‍ ഡ്രോപ്പിന്റെ മോക് ഡ്രില്‍ ആശുപത്രികളില്‍ സംഘടിപ്പിക്കും.
Discussion about this post