മുംബൈ: നടി തുനിഷ ശർമ്മ (20)യെ സെറ്റിലെ വാഷ്‌റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടെലിവിഷൻ താരമായ തുനീഷ ആലിബാബ എന്ന സീരിയലിൽ അഭിനയിച്ചുവരികയായിരുന്നു. മരണത്തിന് കുറച്ച് മുൻപ് വരെ ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ ആക്ടീവ് ആയിരുന്നു തുനീഷ.
ലൊക്കേഷനിൽ നിന്നുളള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഒരു അഭിനിവേശവുമായി മുന്നോട്ടുപോകുന്ന ഒരാളെ ഒരിക്കലും തടയാനാകില്ലെന്ന വാചകങ്ങളോടെ ആയിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിൽ പാൽഗഢിലെ വസായിയിലായിരുന്നു ഷൂട്ടിങ് ലൊക്കേഷൻ. വാഷ്‌റൂമിലേക്ക് പോയ നടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് അകത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
നടൻ സീഷാൻ മൊഹമ്മദ് ഖാനെതിരെ തുനീഷയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സോണി ടിവിയിലെ മഹാറാണ പ്രതാപ് എന്ന ഷോയിലൂടെ ബാലതാരമായിട്ടാണ് തുനീഷ അഭിനയ രംഗത്തേക്ക് വന്നത്. പിന്നീട് ബോളിവുഡിലും അവസരങ്ങൾ ലഭിച്ചു. കത്രീന കൈഫിന്റെ ബാല്യകാലം അഭിനയിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു.
കൗമാര നടികളിൽ ശ്രദ്ധേയയായിരുന്നു തുനിഷ. നിരവധി ആരാധകരും താരത്തിനുണ്ടായിരുന്നു.
Discussion about this post