ഡൽഹി: നടി തുനിഷ ശർമ്മയുടെ ദുരൂഹ മരണത്തിൽ ലവ് ജിഹാദ് ആരോപണം കടുപ്പിച്ച് കുടുംബം. ഷീസാൻ ഖാനുമായി പരിചയത്തിലായ ശേഷം തുനിഷ ഹിജാബ് ധരിക്കാൻ തുടങ്ങിയിരുന്നതായി അടുത്ത ബന്ധു വെളിപ്പെടുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് തുനിഷയുടെ അമ്മാവൻ പവൻ ശർമ്മ ആവശ്യപ്പെട്ടു.
‘ആലി ബാബ: ദാസ്തൻ ഇ കബൂൾ‘ എന്ന തന്റെ ഷോയുടെ സെറ്റിൽ വെച്ച് ഡിസംബർ 24നായിരുന്നു തുനിഷയുടെ മരണം. മരണവുമായി ബന്ധപ്പെട്ട് തുനിഷയുടെ മുൻ കാമുകനും സഹനടനുമായ ഷീസാൻ ഖാൻ അറസ്റ്റിലായിരുന്നു.
ഷീസാന് പല സ്ത്രീകളുമായും വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. സംഭവം ലവ് ജിഹാദ് ആണെന്ന് കഴിഞ്ഞ ദിവസവും കുടുംബം ആരോപിച്ചിരുന്നു.
സംഭവം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നയ്ഗാവിലെ ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഷീസാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാദ്ധ്യതകളാണ് നിലവിൽ തെളിയുന്നത്.
Discussion about this post