മാലെ: പ്രസിഡന്റ് അബ്ദുല്ല യമീനിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മാലദ്വീപ് വൈസ് പ്രസിഡന്റ് അഹമ്മദ് അദീപ് അറസ്റ്റില്‍. കഴിഞ്ഞ മാസം ബോട്ടില്‍ സ്ഫോടനം നടത്തി പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വൈസ് പ്രസിഡന്റ് അറസ്റ്റിലായത്.
അബ്ദുല്ല യമീന് കുടുംബവും സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടില്‍ കഴിഞ്ഞ മാസമാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. തലസ്ഥാനമായ മാലെയിലെ പ്രധാന ജെട്ടിയില്‍ ബോട്ട് അടുപ്പിക്കുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നിരുന്നത്.
അപകടത്തില്‍ പ്രസിഡന്റിന്റെ ഭാര്യ ഫാത്തിമത്ത് ഇബ്രാഹിമിനും പ്രസിഡന്റിന്റെ സെക്രട്ടറി മുഹമ്മദ് സോലിഹ്, അംഗരക്ഷകന് അബ്ദു നസീര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ക്കുശേഷം തിരിച്ചു വരികയായിരുന്നു പ്രസിഡന്റും കുടുംബവും.
Discussion about this post