കൊച്ചി: കൊച്ചിയില്‍ പോപ്പുലര്‍ ഫ്രണ്ട് റെയ്ഡില്‍ അറസ്റ്റിലായ അഭിഭാഷകന്‍ മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). നേതാക്കളെ വധിക്കാന്‍ ഇയാള്‍ സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. എന്‍എഐ റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്ന് മഴു, വാള്‍ തുടങ്ഹിയ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വൈപ്പിന്‍ എടവനക്കാടുള്ള മുബാറകിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ കസ്റ്റഡിയിലെടുത്ത മുബാറകിനെ 20 മണിക്കൂറോളം ചോദ്യം ചെയ്തതതിന് ശേഷമാണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആദ്യകാല പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുബാറക് നിയമ ബിരുദം എടുത്തതിന് ശേഷം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ചില കേസുകള്‍ ഇയാള്‍ കൈകാര്യം ചെയ്തിരുന്നു. നാട്ടില്‍ കുങ്ഫു, കരാട്ടെ തുടങ്ങിയ ആയോധനകളില്‍ ഇയാള്‍ പരിശീലനം നല്‍കുന്നുണ്ട്.
Discussion about this post