Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമായി ബാലതാരങ്ങൾ; സ്ക്രീൻ നിറഞ്ഞാടി ഉണ്ണി മുകുന്ദൻ; അനുപമ സുന്ദരം മാളികപ്പുറം- REVIEW

by Brave India Desk
Dec 30, 2022, 07:57 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

സുനീഷ് വി ശശിധരൻ

കർപ്പൂരവും ഭസ്മവും മണക്കുന്ന മണ്ഡലകാല സന്ധ്യകളിൽ, അകലങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ഭജനഗീതങ്ങൾ പലപ്പോഴും നമ്മെ നിർമ്മല ഭക്തിയുടെ അവാച്യമായ മേഖലകളിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്. ഭക്തിസാന്ദ്രമായ ആ ഹ്രസ്വയാത്രയ്ക്ക് ശേഷം മനസ് വർത്തമാന കാലത്തിലേക്ക് മടങ്ങിയെത്തുമ്പോൾ കണ്ണിൽ അറിയാതെ നീർപൊടിയാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച് വെള്ളിയാഴ്ച തിയേറ്ററിൽ എത്തിയ ‘മാളികപ്പുറം‘ നമുക്ക് സമ്മാനിക്കുന്നത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

എട്ട് വയസ്സുകാരിയായ കല്ലുവിന്റെ മനസിൽ ആഴത്തിൽ പതിഞ്ഞ ബിംബമാണ് അയ്യപ്പൻ. ഓർമ്മവെച്ച നാൾ മുതൽ അയ്യപ്പനെ കാണണം എന്ന് അവൾ ആഗ്രഹിക്കുന്നു. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കമായ ഭക്തിയുമായി അവൾ അതിനായി കാത്തിരിക്കുകയാണ്. ഒടുവിൽ, കാത്തിരുന്ന് കിട്ടിയ അവസരം, അവളുടെ ആഗ്രഹപൂർത്തീകരണത്തിന് പകരം അവൾക്ക് സമ്മാനിക്കുന്നത് ഒരു വൻ ദുരന്തമാണ്. തുടർന്ന് അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ അനുഭവങ്ങളിലൂടെ മുന്നേറുന്ന ചിത്രം, പ്രേക്ഷകരുടെ മുൻധാരണ തിരുത്തുന്ന അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിൽ അവസാനിക്കുന്നു.

എടുത്തു പറയേണ്ട ഒരുപിടി പ്രകടനങ്ങൾ തന്നെയാണ് മാളികപ്പുറത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്ന കല്ലുവിനെ അസാമാന്യമായ അഭിനയപാടവം കൊണ്ട് മികവിന്റെ ഉന്നതങ്ങളിൽ എത്തിക്കുകയാണ് ബാലതാരം ദേവനന്ദന. ഒപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്നുണ്ട് മാസ്റ്റർ ശ്രീപദ്.

ഉണ്ണി മുകുന്ദൻ എന്ന നടന്റെ മികച്ച പ്രകടനത്തിനാണ് മാളികപ്പുറത്തിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. കുട്ടികൾക്കൊപ്പം കുസൃതികളും കളിചിരികളുമായി നിറയുന്ന ഉണ്ണിയുടെ കഥാപാത്രം മാസ് ഡയലോഗുകളിലൂടെയും വിസ്മയകരമായ സാഹസിക സംഘട്ടന രംഗങ്ങളിലൂടെയും തകർപ്പൻ ഡാൻസ് പ്രകടനത്തിലൂടെയും ചിത്രത്തിന്റെ നട്ടെല്ലായി നിറഞ്ഞു നിൽക്കുന്നു. ആത്മസമർപ്പണം എന്ന വാക്കിന്റെ പര്യായമായി വായിച്ചെടുക്കാവുന്ന യുവതാരമാണ് ഉണ്ണി എന്ന് ആവർത്തിച്ച് അടിവരയിടുന്നതാണ് ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം.

സൈജു കുറുപ്പിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് മാളികപ്പുറത്തിലെ അജയൻ. പലപ്പോഴും പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയ്ക്കുന്നതാണ് ചിത്രത്തിലെ സൈജു- ദേവനന്ദന കോംബിനേഷൻ സീനുകൾ. വേണ്ടതു പോലെ ഉപയോഗിച്ചാൽ മലയാള സിനിമയിൽ ഇനിയും വ്യക്തിത്വമുള്ള കഥാപാത്രങ്ങൾക്ക് ജീവനേകാൻ തനിക്ക് സാധിക്കും എന്ന് പ്രകടനം കൊണ്ട് അടിവരയിടുന്നു സൈജു. തനിക്ക് ലഭിച്ച വ്യത്യസ്ത കഥാപാത്രമായ ഉണ്ണിയെ നൂറുശതമാനം മികവിലെത്തിക്കുന്ന പ്രകടനമാണ് രമേഷ് പിഷാരടി കാഴ്ചവെക്കുന്നത്. അങ്ങേയറ്റം മികച്ച പ്രകടനമാണ് ടി ജി രവിയുടേത്. വൈകാരികമായ ഒരു രംഗത്തിൽ വിറയാർന്ന സ്വരത്തിൽ അദ്ദേഹം ശരണം വിളിച്ചപ്പോൾ, തിയേറ്ററിനുള്ളിൽ ഒരു അമ്മയും ഏങ്ങലോടെ ശരണം വിളിച്ചത് സംവിധായകനുള്ള അംഗീകാരമായി വിലയിരുത്തപ്പെടേണ്ടതാണ്.

ശ്രീജിത്ത് രവി, വില്ലൻ വേഷം ചെയ്ത തമിഴ് നടൻ, ആൽഫി പഞ്ഞിക്കാരൻ, മനോജ് കെ ജയൻ, രൺജി പണിക്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി. ഒരു സാഹചര്യത്തിലും ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്ന ആളല്ല താൻ എന്ന് വിളിച്ചു പറയുകയാണ് മേക്കിംഗിൽ സംവിധായകൻ വിഷ്ണു ശശി ശങ്കർ. വേറിട്ട രചനാ ശൈലിയിലൂടെ മലയാള സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയാണ് അഭിലാഷ് പിള്ള എന്ന എഴുത്തുകാരൻ  മാളികപ്പുറത്തിലൂടെ.

നാട്ടിൻപുറവും കാനനപാതയും പമ്പയും സന്നിധാനവും മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയതിൽ ഛായാഗ്രാഹകൻ വിഷ്ണു നമ്പൂതിരിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. ചിത്രത്തെ ആദ്യന്തം എൻഗേജിംഗ് ആക്കി നിർത്തുന്നതിൽ തിരക്കഥയ്ക്കൊപ്പം മികവ് പുലർത്തുന്നുണ്ട് ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റു ഘടകങ്ങളാണ് രഞ്ജിൻ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും. നൃത്ത രംഗങ്ങളും സംഘട്ടനവും മികവ് പുലർത്തുന്നു.

ഭക്തിയുടെ ടെമ്പ്ലേറ്റിൽ മുന്നോട്ട് പോകുന്ന മാളികപ്പുറം വ്യക്തമായ രാഷ്ട്രീയ വായനകൾക്കും ഇടം നൽകുന്നുണ്ട്. എന്നിരുന്നാലും, തങ്ങൾ പറയാൻ ആഗ്രഹിക്കുന്ന ആശയം രസച്ചരട് മുറിയാതെ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിക്കുന്നു എന്നിടത്ത് മാളികപ്പുറം പൂർണ്ണമായും വിജയിക്കുന്നു. കുട്ടികളും കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞ ചിത്രം 2022ലെ അവസാന സൂപ്പർ ഹിറ്റ് ആകും എന്ന് നിസ്സംശയം ഉറപ്പിക്കാം.

Tags: unni mukundanMalikappuramMovie Review
Share12
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies