അലഹബാദ്: വിവാഹമോചിതയായ മുസ്ലീം സ്ത്രീയ്ക്ക് ഭർത്താവിൽ നിന്നും ആജീവനനാന്തകാലം ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. പുനർവിവാഹിതകളാവാത്ത സ്ത്രീകൾക്കാണ് ഈ നിയമപരിരക്ഷ ലഭിക്കുകയെന്ന് കോടതി ഉത്തരവിൽ പറയുന്നു.
11 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2000 ൽ ഭർത്താവ് നരുൾ ഹഖ് മുത്തലാഖ് ചൊല്ലിവിവാഹമോചനം നൽകിയ സാഹിദ് ഖാത്തൂൺ എന്ന യുവതി സമർപ്പിച്ച ഹർജിയിലാണ് വിധി. ജസ്റ്റിസുമാരായ സൂര്യ പ്രകാശ് കേശർവാനി,മൊഹമ്മദ് അസ്ഹർ ഹുസൈൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സാഹിദ് ഖാത്തൂണിന് ”ഇദ്ദത്ത്” കാലയളവിലേക്ക് മാത്രമേ ഭർത്താവിൽ നിന്നുള്ള സഹായങ്ങൾക്ക് അർഹതയുള്ളൂ എന്ന ഗാസിപ്പൂർ കുടുംബകോടതിയുടെ വിധി, ഹൈക്കോടതി റദ്ദാക്കി.( വിവാഹമോചനത്തിന് ശേഷമുള്ള മൂന്ന് ചാന്ദ്രമാസങ്ങൾ ( ഏകദേശം 89 ദിവസങ്ങൾ ആണ് ഇദ്ദത്ത് കാലയളവായി കണക്കാക്കപ്പെടുന്നത്. മുസ്ലീം സ്ത്രീകൾ മാത്രമാണ് ഇത് ആചരിക്കേണ്ടത്. ഈ കാലയളവയിൽ പുനർവിവാഹിതരാകാനോ ഹജ്ജിനോ ഉംറയ്‌ക്കോ പോകാനോ മുസ്ലീം നിയമം അനുവദിക്കുന്നില്ല. മേക്കപ്പ്, പെർഫ്യൂം,കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ധരിച്ചും ഈ കാലയളിൽ ഇദ്ദത്ത് അനുഷ്ടിക്കുന്ന സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ല. )
‘ഗാസിപ്പൂരിലെ കുടുംബ കോടതിയിലെ പ്രിൻസിപ്പൽ ജഡ്ജി, ഹർജിക്കാരന് ഇദ്ദത്ത് കാലയളവിലേക്ക് മാത്രമേ ജീവനാംശത്തിന് അർഹതയുള്ളൂവെന്ന് വാദിക്കാൻ നിയമത്തിന്റെ വ്യക്തമായ പിഴവ് വരുത്തിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിവാഹമോചിതയായ ഭാര്യയുടെ ഭാവിക്കായി ന്യായമായതും നീതിയുക്തവുമായ അവകാശങ്ങളും സഹായങ്ങളും ചെയ്യാൻ ഒരു മുസ്ലീം ഭർത്താവ് ബാധ്യസ്ഥനാണെന്ന് വ്യവസ്ഥ ചെയ്യുന്ന സുപ്രീം കോടതിയുടെ വിധി കീഴ്‌കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. ഇദ്ദത്ത് കാലയളവിനപ്പുറം നീണ്ടുനിൽക്കുന്നതും ന്യായമായതും ന്യായമായതുമായ സഹായം ഇദ്ദത്ത് കാലയളവിനുള്ളിൽ തന്നെ ഭർത്താവ് ഉണ്ടാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു.
Discussion about this post