ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടിക്കെതിരെ പ്രതികരണവുമായി പ്രമുഖ ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
സ്‌കൂൾ -കോളേജ് യൂണിവേഴ്‌സിറ്റികളിൽ നിന്നും പെൺകുട്ടികളെയും സ്ത്രീകളെയും ഇസ്ലാമിന്റെ പേരിൽ എല്ലാത്തരം ജോലികളിൽ നിന്നും താലിബാൻ നിരോധിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് മുസ്ലീം പേഴ്‌സണൽ ബോർഡും ഇന്ത്യയിലെ മറ്റ് ഇസ്ലാമിക പണ്ഡിതന്മാരും ഇതിനെ ഇതുവരെ അപലപിക്കാത്തതെന്ന്- ഇന്ത്യയിലെ മുസ്ലീം ലോ ബോർഡിനെയും ഇസ്ലാമിക പണ്ഡിതന്മാരെയും ചോദ്യം ചെയ്തുകൊണ്ട് ജാവേദ് അക്തർ ട്വിറ്ററിൽ കുറിച്ചു
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ നടപടിയെ നേരത്തെ തന്നെ ഇന്ത്യ അപലപിച്ചിരുന്നു. പെൺകുട്ടികളുടെ സർവകലാശാല വിദ്യാഭ്യാസം നിരോധിച്ചുകൊണ്ടുള്ള താലിബാന്റെ ഉത്തരവും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഞങ്ങൾ ശ്രദ്ധിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ട്,’ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ‘എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങളെ മാനിക്കുകയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രാതിനിധ്യമുള്ളതുമായ ഒരു സർക്കാർ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുകയാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
Discussion about this post