ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. രേവ ജില്ലയിൽ ഇന്നലെ രാത്രിയോടെയാണ് അപകടം. ചോർഹട്ട എയർ സ്ട്രിപ്പിൽ നിന്നും വന്ന സ്വകാര്യ എയർ ക്രാഫ്റ്റ്, മൂടൽ മഞ്ഞ് കാരണം കാഴ്ച മറഞ്ഞ് ക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പൈലറ്റ് കൊല്ലപ്പെടുകയും സഹപൈലറ്റിന് പരിക്കേൽക്കുകയും ചെയ്തു.
ചൗർഹത പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിലെ താഴിക കുടത്തിനാണ് വിമാനം ഇടിച്ചത്. പരിശീല വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് രേവ എസ് പി നവനീത് ഭാസിൻ വ്യക്തമാക്കി. മോശം കാലാവസ്ഥയും മൂടൽ മഞ്ഞുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിലവിൽ അപകടവിവരം മരിച്ച പൈലറ്റിൻറെ ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ചെറിയ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
Discussion about this post