കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ നരനായാട്ട്. മതതീവ്രവാദികളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പൻഷ്‌കുറ പോലീസ് സ്‌റ്റേഷൻ പരിധിയിലെ രാധാവല്ലഭചാക്കിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമായിരുന്നു മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഗ്രാമത്തിലെ വർഷങ്ങൾ പഴക്കമുള്ള ശിവക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതാണ് പ്രദേശത്തെ മതതീവ്രവാദികളെ ചൊടിപ്പിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സംഘടിച്ചെത്തിയ അക്രമി സംഘം വലിയ കല്ലുകളും ഇരുമ്പ് വടികളും കൊണ്ട് അവിടെയുണ്ടായിരുന്ന ഹിന്ദുക്കളെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികളായ ഹിന്ദുക്കൾ രക്ഷിക്കാനെത്തി. ഇവരെയും അക്രമികൾ മർദ്ദിക്കുകയായിരുന്നു.
സ്ത്രീകൾക്കും, കുട്ടികൾക്കും ഉൾപ്പെടെയാണ് മർദ്ദനമേറ്റത്. സംഭവം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും അപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞിരുന്നു. പോലീസും മറ്റുള്ളവരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ക്ഷേത്രവും പുതുതായി നിർമ്മാണം പുരോഗമിക്കുന്ന ശ്രീകോവിലും അക്രമികൾ അടിച്ച് തകർത്തു. ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി.
ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ശക്തമായി പോരാടുമെന്ന് ബൻഗീയ ഹിന്ദു സേന പ്രതികരിച്ചു. തങ്ങൾ വിശ്വസിക്കുന്നത് സമാധാനത്തിലാണ്. അതിനർത്ഥം ഹിന്ദു സഹോദരങ്ങൾക്കെതിരെ നടക്കുന്ന ക്രൂരതകൾ കണ്ട് കണ്ണടയ്ക്കും എന്നല്ലെന്നും സംഘടന കൂട്ടിച്ചേർത്തു.
Discussion about this post