റാഞ്ചി: ഝാർഖണ്ഡിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. സുക്മ ജില്ലയിലാണ് സംഭവം. ഭീകരരായ മാദ്‌വി ബുദ്ര, വെട്ടി ജോഗ, മാദ്‌വി ജോഗ എന്നിവരാണ് കീഴടങ്ങിയത്. ഇവർക്ക് സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകും.
ബുധനാഴ്ചയാണ് മൂന്നംഗ സംഘം സുക്മ പോലീസ് സൂപ്രണ്ട് സുനിൽ ശർമ്മയ്ക്ക് മുൻപിൽ കീഴടങ്ങിയത്. കമ്യൂണിസ്റ്റ് ഭീകരവാദത്തിൽ മനംമടുത്താണ് കീഴടങ്ങാൻ ഇവർ തീരുമാനിച്ചത് എന്നാണ് വിവരം. കൊലപാതകമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരുടെ തലയ്ക്ക് എട്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
ദണ്ഡകാരുണ്യ ആദിവാസി കിസാൻ മജ്ദൂർ സംഗതൻ അദ്ധ്യക്ഷനായിരുന്നു മാദ്‌വി ബുദ്ര. അഞ്ച് ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്. 2017 ൽ 25 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. 2020 ൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിലും ഇയാൾ പങ്കാളിയാണ്.
കിസ്തരാം ലോക്കൽ ഓർഗനൈസേൻ സ്‌ക്വാഡ് ഡെപ്യൂട്ടി കമാൻഡറാണ് ലവെട്ടി ജോഗ. മിൻപയിൽ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ട്. സുക്മയിൽ സജീവമായിരുന്നു ഇയാൾ. പലച്ചൽമ റെവല്യൂഷണറി പീപ്പിൾസ് കമ്മിറ്റി അംഗമാണ് മാദ്‌വി ജോഗ.
Discussion about this post