പുതുവർഷ രാവിൽ സ്വിഗ്ഗി വിറ്റഴിച്ച ഗർഭനിരോധന ഉറകളുടെ കണക്ക് കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. തങ്ങളുടെ ഓൺലൈൻ ഇൻസ്റ്റാ മാർട്ട് വഴി 2757 ഗർഭനിരോധന ഉറകളാണ് കമ്പനി വിറ്റഴിച്ചത്. ഔദ്യോഗിക ട്വിറ്ററർ അക്കൗണ്ടിലൂടെയാണ് സ്വിഗ്ഗി ഇക്കാര്യം അറിയിച്ചത്. സംഭവം ശ്രദ്ധ നേടിയതോടെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. പിന്നാലെ ഡ്യൂറക്സ് കോണ്ടം കമ്പനിയും എത്തിയിട്ടുണ്ട്.
2757 കോണ്ടം പാക്കറ്റുകൾ ഇതുവരെ സ്വിഗ്ഗി ഇൻസ്റ്റ മാർട്ട് വഴി വിതരണം ചെയ്തു. ഇത് 6969 ആക്കുന്നതിന് വേണ്ടി ദയവായി 4212 എണ്ണം കൂടി ഓർഡർ ചെയ്യണമെന്നായിരുന്നു സ്വിഗ്ഗിയുടെ ട്വീറ്റ്. ഇത് വൈറലായതോടെ കോണ്ടം നിർമ്മാതാക്കളായ ഡ്യൂറക് കമ്പനിയും പ്രതികരണവുമായി എത്തി.
അവർക്കത് നൽകിയതിന് നന്ദി എന്നാണ് ഡ്യൂറക്സ് പറഞ്ഞത്. എന്തായാലും 2575 ആളുകളെങ്കിലും പുതുവർഷം തകർക്കുമല്ലോ. അവരെല്ലാവരും നാളെ രാവിലെ കോഫി ഓർഡർ ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും ഡ്യൂറക്സ് കുറിച്ചു
2757 കോണ്ടം ഓഡർ ചെയ്തവർ ഇത് വായിക്കുന്നുണ്ടാവില്ല എന്നാണ് ഇതിന് സ്വിഗ്ഗി നൽകിയ മറുപടി.
Discussion about this post