തിരുവനന്തപുരം: ഇടതുപക്ഷം പ്രതിക്കൂട്ടിലായ സംസ്ഥാനം ചർച്ച ചെയ്യുന്ന വിവാദങ്ങൾ നിസാരവൽക്കരിച്ച് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ. കലോത്സവ വേദിയിലെ വെജിറ്റേറിയൻ ഭക്ഷണത്തെ ചുറ്റിപ്പറ്റി കോലാഹലം ഉണ്ടാക്കിയ അതേ മാദ്ധ്യമപ്രവർത്തകനാണ് ഇടതുപക്ഷ സർക്കാരും സഹയാത്രികരും പ്രതിക്കൂട്ടിലായ കേസുകളെ അത്രയും ന്യായീകരിച്ച് എത്തിയത്. പോസ്റ്റിന് വിമർശനങ്ങൾ കടുത്തതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്തു.
വെജിറ്റേറിയൻ ഭക്ഷണം, ചിന്ത ജെറോമിന്റെ കുടിശ്ശിക ശമ്പളം,ബിരിയാണി ചെമ്പും സ്വർണക്കടത്തും, പിണറായിയുടെ വീട്, ബിനീഷിന്റെ മയക്കുമരുന്ന് കേസ് തുടങ്ങിയവയെല്ലാം കേസുകളോ പ്രശ്‌നങ്ങളോ അല്ലെന്നും അവരൊക്കെ നിരപരാധികളും, ഈ കണ്ട ആൾക്കാരെ കുറ്റക്കാരായി കണ്ട സമൂഹമാണ് പ്രശ്‌നക്കാരെന്നുമാണ് മാദ്ധ്യമപ്രവർത്തകൻ പറഞ്ഞുവയ്ക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ ക്യാപ്‌സ്യൂൾ പുറത്ത് വിട്ടിരിക്കുന്നത്. പിയർ ബോർദ്യുവിന്റെ DOXA തിയറിയുടെ കൂട്ടുപിടിച്ചാണ് മാദ്ധ്യമപ്രവർത്തകന്റെ ന്യായീകരണങ്ങളത്രയും എന്നതാണ് രസകരം. കേരളം ഇന്ന് ചർച്ച ചെയ്യുന്ന വിവാദങ്ങളത്രയും സമൂഹത്തിന്റെ തോന്നലുകളാണെന്നും മാദ്ധ്യമപ്രവർത്തകൻ പറഞ്ഞുവയ്ക്കുന്നു.
കലോത്സവത്തിന് നോൺവെജ് ഭക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടിയ മാദ്ധ്യമപ്രവർത്തകന്റെ വീട്ടിലെ വെജിറ്റേറിയൻ ഭക്ഷണപുരാണത്തെ കുറിച്ചുള്ള വീഡിയോ വൈറലായിരുന്നു.
Discussion about this post