അഹമ്മദാബാദ് – ഗുജറാത്തിലെ പുതിയ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടാനൊരുങ്ങുന്നു. രാജ്കോട്ടിൽ നിർമ്മിക്കുന്ന തടയണയ്ക്ക് ഹീരാബാ സ്മൃതി സരോവർ എന്നാണ് പേരിടുന്നത്. രാജ്‌കോട്ട്-കലവാഡ് റോഡിൽ വാഗുദാദ് ഗ്രാമത്തിന് സമീപം ന്യാരി നദിയിലാണ് ചെക്ക് ഡാം നിർമ്മിച്ചിരിക്കുന്നത്. ഗിർ ഗംഗാ പരിവാർ ട്രസ്റ്റിന് കീഴിൽ 15 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സഖിയ പറഞ്ഞു. അണക്കെട്ടിന്റെ തറക്കല്ലിടൽ ചടങ്ങ് ബുധനാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ അമ്മയോടുള്ള ആദരസൂചകമായി, ചെക്ക് ഡാമിന് ഹീരാബ സ്മൃതി സരോവർ എന്ന് പേരിടാൻ തീരുമാനിച്ചുവെന്നാണ് സഖിയ പറഞ്ഞത്. ഇത് മറ്റുള്ളവരെ പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കും.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ട്രസ്റ്റ് 75 ചെക്ക് ഡാമുകൾ ആളുകളുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചു. ഏറ്റവും പുതിയ അണക്കെട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും ഏകദേശം 2.5 കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടാകുമെന്നും സഖിയ വ്യക്തമാക്കി.











Discussion about this post