സ്വർണവില സർവ്വകാല റെക്കോർഡും കടന്ന് കുതിക്കുന്നു. ഒരുപവൻ സ്വർണത്തിന് 1,01600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇന്ന് 1,760 രൂപ ഉയർന്നാണ് പവൻ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വർധിച്ച് 12,700 ആയി.
ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിക്ക് ഗ്രാമിന് 2 രൂപ ഉയർന്ന് 220 രൂപയായി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയാണ്.
ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചിരിക്കുന്നത്. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങൽച്ചെലവ് അധികമാകും.
വിവിധ ഘടകങ്ങൾ സ്വർണ വിലയെ സ്വാധീനിക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ സ്വർണവില, യുഎസ് ഡോളറിന്റെ വിനിമയ നിരക്ക്, വിവാഹ, ഉത്സവ സീസണുകളിലെ സ്വർണത്തിന്റെ ആവശ്യകത എന്നിവയാണ് ചിലത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും, സ്വർണം സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്നതും, പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നൽകുന്നതുമെല്ലാം കാരണം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുമ്പോൾ ഇന്ത്യയിലും നിരക്ക് വർധിക്കുന്നു.











Discussion about this post