2026 ലെ ടി20 ലോകകപ്പ് ടീമിനെ കുറിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേശ് കാർത്തിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോക്ക് ആവേശ പ്രതികരണം. അതിൽ, ഇന്ത്യൻ ടീമിലിടം പിടിച്ച മൂന്ന് താരങ്ങളായ ഇഷാൻ കിഷൻ, സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നിവരെ ടീമിന്റെ യഥാർത്ഥ ഹീറോകൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
ടീമിലിടം കിട്ടാതെ നിന്ന സാഹചര്യത്തിൽ പോലും ഈ മൂന്ന് താരങ്ങളും കാണിച്ച പോരാട്ടവീര്യത്തെക്കുറിച്ചും അധ്വാനത്തെക്കുറിച്ചും കാർത്തിക് സംസാരിച്ചു. ഇപ്പോൾ എന്തായാലും ബിസിസിഐയിൽ നിന്ന് അർഹമായ അംഗീകാരം ലഭിച്ച മൂവരെക്കുറിച്ച് സംസാരിക്കുമ്പോൾ കാർത്തിക്കിന്റെ മുഖത്തെ സന്തോഷത്തെ ആരാധകർ പ്രശംസിച്ചു. ആരും പറയാതെ ഒരു പോയിന്റാണ് മുൻ താരം പറഞ്ഞതെന്ന് അവർ പറഞ്ഞു.
ഇഷാൻ കിഷൻ, സഞ്ജു സാംസൺ, റിങ്കു സിംഗ് എന്നിവർ ഈ നാളുകളിലൊക്കെ ഇന്ത്യൻ ടീമിലേക്ക് വന്നുപോകുന്ന വിരുന്നുകാർ മാത്രമായിരുന്നു. അവരിൽ ഏറ്റവും പ്രായം കൂടിയ സാംസൺ 2022 മുതൽ ഇന്ത്യൻ ടീമിന് അകത്തും പുറത്തുമായി നിൽക്കുകയാണ്. ശുഭ്മാൻ ഗില്ലിനെ ഓപ്പണറാക്കി ബിസിസിഐ കൊണ്ടുവന്നതോടെ ടീമിലെ സ്ഥാനം പോലും നഷ്ടപെട്ട സഞ്ജു ഒടുവിൽ അയാളെ തന്നെ മറികടന്ന് മാസ് എൻട്രിയാണ് ടീമിലേക്ക് നടത്തിയത്.
“ക്ഷമയോടെ കാത്തിരിക്കുകയും നിങ്ങളുടെ സമയം വരുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. നിലവിലെ ഇന്ത്യൻ ലോകകപ്പ് ടീമിലെ മൂന്ന് താരങ്ങൾ കഴിഞ്ഞ 24 മാസത്തിനുള്ളിൽ അത് കൃത്യമായി ചെയ്തു. സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണവർ. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള വാതിൽ അവർ കഠിനമായ അദ്ധ്വാനത്തിലൂടെയാണ് തുറന്നത്” കാർത്തിക് പറഞ്ഞു.
ഇതിൽ ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേള ആവശ്യപ്പെട്ടതിനെ തുടർന്ന് അവസാനം ടീമിൽ നിന്ന് പുറത്തായ താരമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി തന്റെ കഴിവ് തെളിയിക്കാൻ അദ്ദേഹത്തോട് ദ്രാവിഡ് ആവശ്യപ്പെട്ടു. എന്തായാലും അന്ന് അതിന് തയ്യാറാകാതിരുന്ന താരത്തെ കാത്തിരുന്നത് പുറത്തേക്കുള്ള വാതിൽ ആയിരുന്നു. മോശം കാലത്തെ അതിജീവിച്ച് മികവ് കാണിച്ച് ഇപ്പോൾ താരം തിരിച്ചുവരവ് നടത്തിയിരിക്കുന്നു.”
“ഇഷാൻ കിഷൻ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത് 2023-ലാണ്. അതിനുശേഷം അദ്ദേഹം ടീമിന് പുറത്തായിരുന്നു. ശേഷം അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി റൺസ് നേടി. ഈ വർഷം തമിഴ്‌നാടിനെതിരെ സെഞ്ച്വറി നേടി, SMAT-ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായിരുന്നു അദ്ദേഹം. ഏറ്റവും പ്രധാനമായി, അദ്ദേഹം വലിയ അവസരങ്ങളിൽ തിളങ്ങിയെന്നതാണ്. ജാർഖണ്ഡിന് അവരുടെ ആദ്യ ആഭ്യന്തര ട്രോഫി നേടാൻ സഹായിച്ചു,” കാർത്തിക് പറഞ്ഞു.
ഇത് കൂടാതെ സാസണെയും റിങ്കു സിങ്ങിനെയും കാർത്തിക് പ്രശംസിച്ചു.
“ഒരു ഓപ്പണറായി ലഭിച്ച എല്ലാ അവസരങ്ങളിലും സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ലോകകപ്പ് മുതൽ, അദ്ദേഹം ടീമിൽ വന്നുപോകുന്ന താരമാണ്. ഇത്തവണ അദ്ദേഹത്തിന് അവസരമുണ്ട്. അദ്ദേഹം കൊണ്ടുവരുന്ന കഴിവും നിലവാരവും നമുക്കെല്ലാവർക്കും അറിയാം. ഈ ലോകകപ്പിൽ അദ്ദേഹം വലിയ്യ് സ്വാധീനം ചെലുത്തും,” കാർത്തിക് പറഞ്ഞു.
“അവസാനമായി, പക്ഷേ ഏറ്റവും പ്രധാനമായി, റിങ്കു സിംഗ്. ഒരു പുതുമുഖ കെകെആർ കളിക്കാരനിൽ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു കളിക്കാരനായി അദ്ദേഹം വളർന്നത് ഞാൻ കണ്ടിട്ടുണ്ട്, എപ്പോഴും മുഖത്ത് പുഞ്ചിരിയോടെ നിൽക്കുന്ന ആളാണവൻ. ഡ്രസ്സിംഗ് റൂമിലെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു അദ്ദേഹം, പക്ഷേ കോമ്പിനേഷൻ പ്രശ്നങ്ങൾ കാരണം മുമ്പ് അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. 2024 ലോകകപ്പ് ടീമിൽ അംഗമായിരുന്നു, പക്ഷേ കളിച്ചില്ല. ഇപ്പോൾ അദ്ദേഹത്തിന് അവസരം ലഭിക്കുന്നു. ഇന്ത്യയിൽ യുവ ക്രിക്കറ്റ് താരങ്ങൾ ആഗ്രഹിക്കുന്ന നായകന്മാർ ഇവരാണ്. അവർക്ക് എല്ലാ ആശംസകളും നേരുന്നു. ഇന്ത്യൻ ടീം മികച്ചതായി കാണപ്പെടുന്നു” കാർത്തിക് പറഞ്ഞു.
View this post on Instagram













Discussion about this post