എറണാകുളം : ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. നിലവിൽ സംസ്ഥാന പോലീസിലെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘവുമായും ബന്ധമുണ്ട് എന്നാണ് പുതിയ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സിബിഐ കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് കേരളം കാത്തിരിക്കുന്നത്. ഇതോടൊപ്പം ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയ്‌ക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി സമാന്തര അന്വേഷണത്തിനും തയ്യാറെടുത്തിട്ടുണ്ട്. കേസിന്റെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.











Discussion about this post