ലക്‌നൗ: അയോധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന ശ്രീരാമ ക്ഷേത്രത്തെയും രാമജന്മഭൂമിയെയും കുറിച്ച് വിവാദ പ്രസ്താവനയുമായി രാഷ്ട്രീയ ജനതാദൾ നേതാവും പാർട്ടി അദ്ധ്യക്ഷനുമായ ജഗദാനന്ദ് സിംഗ്. വെറുപ്പിന്റെ ഭൂമിയിലാണ് രാമക്ഷേത്രം പണിയുന്നതെന്ന് ജഗദാനന്ദ് കുറ്റപ്പെടുത്തി.
ഹൈന്ദവവിശ്വാസികൾ പുണ്യമായി കരുതുന്ന ക്ഷേത്രത്തെ വെറും ആഡംബര കെട്ടിടമെന്നാണ് ആർഡെജി നേതാവിന്റെ വിശേഷണം.ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് രാമനെ തട്ടിയെടുത്ത് കല്ലുകൊണ്ട് നിർമ്മിച്ച ആഡംബര കെട്ടിടത്തിൽ ഇരുത്താൻ കഴിയില്ലെന്നാണ് ജഗദാനന്ദ് സിംഗ് പറഞ്ഞത്.
ജയ് ശ്രീറാം’ അല്ല ‘ഹേ റാമിൽ’ ഞങ്ങൾ വിശ്വസിക്കുന്നു, ഞങ്ങളുടെ ഹൃദയത്തിൽ രാമനുണ്ട്. ആഡംബര ശിലാക്ഷേത്രങ്ങളിലല്ല. ശ്രീരാമൻ അയോദ്ധ്യയിലോ ലങ്കയിലോ ഇല്ലെന്ന് ജഗദാനന്ദ് സിംഗ് പറഞ്ഞു. അടുത്ത വർഷം ജനുവരിയോടെ ശ്രീരാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസാതവനയ്ക്ക് പിന്നാലെയാണ് ആർജെഡി നേതാവിന്റെ വിദ്വേഷ പരാമർശം.
Discussion about this post