പാറ്റ്ന: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തി ജനതാദള്‍ എസിനെയും ജനതാദള്‍ യുണൈറ്റഡിനെയും ഒന്നിപ്പിക്കാനുള്ള ശ്രമം താന്‍ നേരിട്ട് നടത്തുമെന്ന് ജനതാദള്‍ യുണൈറ്റഡ് ദേശീയ അദ്ധ്യക്ഷന്‍ ശരദ് യാദവ് പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ജനതാപരിവാര്‍ പുനസംഘടിപ്പിക്കും. ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയം മോദി വിരുദ്ധ ക്യാമ്പിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വലിയ പാര്‍ട്ടി രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം എന്നാല്‍ അത് നടന്നില്ല. ഈ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിയെ അല്ല മറ്റുള്ളവരെയും ഒന്നിപ്പിക്കും- അദ്ദേഹം വ്യക്തമാക്കി.
ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം താന്‍ കേരളത്തിലെത്തുമെന്ന് പറഞ്ഞ ശരദ് യാദവ്, വിഷയങ്ങളില്‍ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കുമെന്ന് വ്യക്തമാക്കി. മോദിയുടെ സാന്നിദ്ധ്യം മഹാസഖ്യത്തിനാകും ഗുണം ചെയ്യുക. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുലായം സിങ്ങ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് ജനതാപരിവാറിന്റെ തകര്‍ച്ചക്ക് വഴിവെച്ചിരുന്നു എന്നാല്‍ ബീഹാറില്‍ മഹാസഖ്യം വിജയിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ചേരി ഉയര്‍ന്നുവരുമെന്നും വിട്ടുപോയവരെ തിരികെ എത്തിക്കുമെന്നും ശരദ് യാദവ് പറഞ്ഞു.
Discussion about this post