തിരുവനന്തപുരം: വിശാല ഹിന്ദു ഐക്യത്തോടുള്ള എന്‍.എസ്.എസ് നിലപാടിനെതിരെ യോഗക്ഷേമ സഭ അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരി. വിശാല ഹിന്ദു ഐക്യത്തിനെതിരായ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാടുകള്‍ വ്യക്തിതാല്‍പര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംവരണ ചര്‍ച്ചകള്‍ ഹിന്ദു ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ്. സംവരണം അര്‍ഹിക്കുന്നവരെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നു. സാമ്പത്തിക സംവരണം സംസ്ഥാനത്ത് വേണം-അദ്ദേഹം വ്യക്തമാക്കി.
മൂന്നാം മുന്നണിയെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭയപ്പെടുന്നെന്നും യോഗക്ഷേമ സഭ പറഞ്ഞു.
Discussion about this post