കൊച്ചു: യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനം ഉയർന്നത്. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചർച്ചകളിലാണു ഷാഫിക്കെതിരെ വിമർശനമുണ്ടായത്. ഷാഫി ഫുട്ബോൾ കളി കണ്ടു നടക്കുകയാണെന്ന് പ്രവർത്തകരുടെ പരിഹാസം.
ചില യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള നടപടി ഷാഫി വൈകിപ്പിച്ചെന്നും വിമർശനം ഉയർന്നു.കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമർശനം ഷാഫി യോഗത്തിൽ പറഞ്ഞു. അതേസമയം അടുത്ത സംസ്ഥാന സമ്മേളനത്തിൽ താൻ സ്ഥാനം ഒഴിയുമെന്ന് ഷാഫി പറമ്പിൽ യോഗത്തിൽ അറിയിച്ചു.
Discussion about this post