ജഹാംഗീർപുരി : വാക്കുതർക്കത്തെ തുടർന്ന് ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്.
വടക്കൻ ഡൽഹിയിലെ ജഹാംഗീർപൂരിലാണ് സംഭവം. ചേത്രം എന്ന യുവാവണ് ഭാര്യയെ ക്രൂരമായി അക്രമിച്ചത്. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഭാര്യയെ ആക്രമിച്ച ചേത്രം ദേഹത്ത് പലയിടത്തും കുത്തുകയും സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഭാര്യയുടെ മൂക്ക് കടിച്ചു തുപ്പുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപവാസികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഭാര്യയെ ആക്രമിച്ച കേസിൽ മുൻപ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായ ചേത്രം കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ഈ സാഹചര്യത്തില് വീണ്ടും ഭാര്യയുമായി വഴക്കിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








