കൊല്‍ക്കത്ത: കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ സിങ്ങിനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ കിങ്കൊടി കാണിച്ചു. ദളിത് വിഭാഗക്കാര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലായിരുന്നു പ്രതിഷേധം.
വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അദ്ദേഹത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ആത്മകഥയുടെ ഹിന്ദി പതിപ്പിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് വി.കെ സിങ് കൊല്‍ക്കത്തയിലെത്തിയത്.
ഹരിയാനയിലെ ഗ്രാമത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ സിങ് നടത്തിയ പരാമര്‍ശം വിമാദമായിരുന്നു. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ ഉത്തരവാദികള്‍ സര്‍ക്കാരാണോയെന്ന് അദ്ദേഹം ചാനല്‍ അഭിമുഖത്തിനിടെ ചോദിച്ചതാണ് വിവാദമായത്. സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീട് അദ്ദേഹം തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു.
Discussion about this post