മുംബൈ: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആറായിരം റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലക്ക്. ഇന്ത്യയ്ക്കെതിരായ അവസാന ഏകദിനത്തിടെയാണ് അംലക്ക് റെക്കോര്‍ഡ് സ്വന്തമായത്.
ഇന്നത്തെ കളിയില്‍ 15 റണ്‍സ് പൂര്‍ത്തിയാക്കിയാണ് അംല ആറായിരം ക്ലബ്ബില്‍ അംഗമായത്. വെറും 123 ഇന്നിംഗ്സുകള്‍ കളിച്ചാണ് അംല ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് ഇതോടെ അംല മറികടന്നത്. 136 ഇന്നിംഗ്സുകളാണ് കോഹ്ലി ആറായിരം റണ്‍സ് തികയ്ക്കാന്‍ കളിച്ചത്.
റെക്കോര്‍ഡ് സ്വന്തമായെങ്കിലും 23 റണ്‍സില്‍ അംല പുറത്തായി.
Discussion about this post