ഡെറാഡൂൺ: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് അധികം വൈകാതെ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കമ്മിറ്റിയ്‌ക്കെതിരെ നൽകിയ ഹർജി തള്ളിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. നിയമം നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കമ്മിറ്റി രൂപീകരിച്ചതിനെതിരെ നൽകിയ ഹർജികൾ തള്ളിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഏകീകൃത സിവിൽ കോഡിനെ സുപ്രീംകോടതിയും സ്വാഗതം ചെയ്യുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഭരണഘടയ്ക്ക് ഉചിതമായ പ്രവർത്തനങ്ങളുമായാണ് സർക്കാർ രൂപീകരിച്ച കമ്മിറ്റി മുന്നോട്ട് പോകുന്നത്. സമിതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഈ വർഷം തന്നെ ഏകീകൃത സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കമ്മിറ്റി രൂപീകരിച്ചുള്ള ഉത്തരാഖണ്ഡിന്റെയും ഗുജറാത്തിന്റെയും നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളിയത്. സമിതി രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
Discussion about this post