ന്യൂഡൽഹി : അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ മോഷണക്കേസ് പ്രതി നടുറോഡിലിട്ട് കുത്തിക്കൊന്നു. നാട്ടുകാർ നോക്കി നിൽക്കെയാണ് 57 കാരനായ ഉദ്യോഗസ്ഥനെ മാല മോഷണക്കേസിലെ പ്രതി കുത്തിവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ ഓടി രക്ഷപ്പെടാൻ അനുവദിക്കാതെ പോലീസ് ഉദ്യോഗസ്ഥൻ കടന്നുപിടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജനുവരി 4 നാണ് സംഭവം നടന്നത്. ഡൽഹി പോലീസ് എഎസ്ഐ ശംഭു ദയാൽ, മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതി നടുറോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. നിരവധി തവണ കുത്തിയെങ്കിലും പ്രതിയെ വെറുതെ വിടാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥനെ നിലത്തിട്ട് ആക്രമിച്ച ശേഷം പ്രതി അവിടെ നിന്ന് ഓടിപ്പോകുകയായിരുന്നു.
दिल्ली में 4 जनवरी को एक चैन स्नेचर ने दिल्ली पुलिस के ASI शंभूदयाल की चाकू मारकर हत्या कर दी। भीड़ तमाशा देखती रही, लेकिन बहादुर जवान ने आखिरी सांस तक आरोपी को छोड़ा नहीं। ये हाल है दिल्ली का। @LtGovDelhi
व्यस्त है की कैसे किसी तरह भाजपा की सरकार MCD में बनवा दे। pic.twitter.com/xOZHhF8Mue— Naresh Balyan (@AAPNareshBalyan) January 10, 2023
ആളുകളെല്ലം നോക്കി നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
വീഡിയോ പുറത്തുവന്നതോടെ, തന്റെ ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് പോരാടിയ പോലീസ് ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. ഡൽഹി പോലീസ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു.
Discussion about this post