ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്.
ഹരിദ്വാറിലെ കൻഖാൽ മേഖലയിലായിരുന്നു സംഭവം. പ്രതികളായ ദിനേഷ്, സെബാസ്റ്റ്യൻ സ്റ്റെല്ല, ഗിന്നി കുമാർ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. പ്രാർത്ഥനയുടെ പേരിൽ പ്രദേശവാസികളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇവർ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചത്. എന്നാൽ ഈ വിവരം തക്ക സമയത്ത് ഹിന്ദു സംഘടനയിലെ പ്രവർത്തകർ അറിയുകയായിരുന്നു.
ദിനേഷിന്റെ വീട്ടിലായിരുന്നു സംഭവം. പ്രാർത്ഥനയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ചിലർ ഇവിടേക്ക് പോകുന്നത് കണ്ട ഹിന്ദു സംഘടനാ പ്രവർത്തകർക്ക് സംശയം തോന്നുകയായിരുന്നു. ഇതേ തുടർന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് സത്യം മനസ്സിലായത്. ഉടനെ വീട്ടിൽ എത്തി മതപരിവർത്തന ശ്രമം തടയുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ പോലീസിൽ പരാതിയും നൽകി. പണം വാഗ്ദാനം ചെയ്താണ് പ്രതികൾ മതം മാറ്റാൻ ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
Discussion about this post