ലണ്ടൻ: ‘ മുഹമ്മദ് നബിയുടെ പെയിന്റിംഗുകൾ ക്ലാസ്മുറിയിൽ കാണിച്ച അദ്ധ്യാപകനെ പുറത്താക്കി സർവകലാശാല.അമേരിക്കയിലെ മിനസോട്ടയിലെ ഹാംലൈൻ സർവകലാശാലയിലാണ് സംഭവം. ആർട്ട് ഹിസ്റ്ററി ക്ലാസിൽ ഇസ്ലാമിക കല എന്ന വിഷയത്തിനോട് അനുബന്ധിച്ചാണ് വനിതാ പ്രൊഫസർ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.
14 ാം നൂറ്റാണ്ടിൽ പേർഷ്യൻ പണ്ഡിതനായ റാഷിദ് അൽ വരച്ച നബിയുടെ ചിത്രവും 16 ാം നൂറ്റാണ്ടിൽ മുസ്തഫ ഇബ്ൻ വാലി എന്ന ചിത്രകാരൻ വരച്ച പെയിന്റംഗുമാണ് പ്രൊഫസർ ചരിത്രപഠനത്തിന്റെ ഭാഗമായി കാണിച്ചത്. എന്നാൽ ഇതിനെതിരെ മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുകയും ഭീഷണി മുഴക്കുകയുമായിരുന്നു. തുടർന്നാണ് പ്രൊഫസറെ പുറത്താക്കിക്കൊണ്ട് സർവകലാശാല ഉത്തരവിറക്കിയത്.
അതേസമയം ക്ലാസിന് മുൻപ് തന്നെ സിലബസിനെ കുറിച്ചും ചർച്ച ചെയ്യുന്ന വിഷയത്തെ കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകിയിരുന്നുവെന്ന് പ്രൊഫസർ പറഞ്ഞു. താത്പര്യം ഇല്ലാത്തവർക്ക് ക്ലാസിൽ പങ്കെടുക്കേണ്ടെന്ന ഓപ്ഷനും വച്ചിരുന്നതായി പ്രൊഫസർ കൂട്ടിച്ചേർത്തു.
മുഹമ്മദ് നബിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും ദൈവനിന്ദയായിട്ടാണ് ഇസ്ലാം മതവിശ്വാസികൾ കണക്കാക്കുന്നത്. അത്തരം പ്രവർത്തി ചെയ്യുന്നവർക്ക് മരണശിക്ഷ വരെ നൽകാമെന്നാണ് ഇസ്ലാമിക നിയമമെന്നാണ് ഇസ്ലാമിസ്റ്റുകൾ പറയുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിൽ നബിയുടെ ചിത്രം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അഹമ്മദാബാദിലെ കിഷൻ എന്ന യുവാവിനെ മതമൗലികവാദികൾ വെടിവെച്ച് കൊന്നിരുന്നു.
Discussion about this post