കണ്ണൂർ : തലശ്ശേരിയിൽ എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദിനെയാണ് പോലീസ് പിടികൂടിയത്.
മദ്രസ അദ്ധ്യാപകൻ മോശമായി പെരുമാറി എന്ന വിവരം എട്ട് വയസുകാരി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇവർ പരാതി നൽകിയത്. തലശ്ശേരി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.












