പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഇവിടെ വന്ന് അയ്യപ്പനെ കണ്ട് തൊഴുത് മടങ്ങാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു. അതിന് സ്വാമിയോട് നന്ദി പറയുകയാണെന്ന് അണ്ണാമലൈ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജ്യത്തിനും പ്രപഞ്ചത്തിനാകെയും നന്മ വരുത്താൻ അയ്യപ്പനോട് പ്രാർത്ഥിച്ചു. ഈ വർഷം ഏവർക്കും നല്ലത് വരുത്തണം എന്നാണ് പ്രാർത്ഥന. ശബരിമലയിൽ സേവന നിരതരായിരിക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച് സൈനികർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് എല്ലാ ദിവസവും ഭക്തർക്ക് അന്നദാനം നൽകുന്ന അയ്യപ്പ സേവാസംഘത്തിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. ഇതിന്റെ ഭാഗമായി സ്വാമിമാർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാൻ അവസരം നൽകിയതിന് അയ്യപ്പ സ്വാമിക്ക് പ്രത്യേകം നന്ദി. എവിടെ സ്നേഹവും സമാധാനവുമുണ്ടോ അവിടെയാണ് അയ്യപ്പൻ ഇരിക്കുന്നത് എന്ന പ്രധാനമന്ത്രിയുടെ വാക്കുകളും അണ്ണാമലൈ ഓർമ്മിപ്പിച്ചു.
Discussion about this post