തണുപ്പുകാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് കെരാട്ടോസിസ് പിലാരിസ് അഥവാ ചിക്കൻ സ്‌കിൻ. തൊലിപ്പുറത്ത് തിണർപ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാകുന്ന അവസ്ഥയാണിത്. വരണ്ട ചർമ്മമുള്ളവർക്കാണ് ഇത് അധികവും ബാധിക്കുന്നത്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ചിക്കൻ സ്‌കിനിനോട് നമുക്ക് ബായ് പറയാം.
ശരീരത്തിന്റെ വരണ്ട അവസ്ഥ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി രണ്ടുനേരം ലോഷനോ മോയിസ്ച്ചയെസറോ പുരട്ടണം. ചെറുചൂടുവെള്ളത്തിലാണെങ്കിൽ പെട്ടെന്ന് കുളിച്ചിറങ്ങണം. ശരീരത്തിലെ ണ്ണമയത്തെ കഴുകി കളയുന്നതിനാൽ ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുന്നത് നല്ലതാണ്. ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിച്ചും മീനും മുട്ടയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയും രോഗത്തിനെതിരെ പ്രതിരോധം തീർക്കാം. ബോഡി സ്‌ക്രബ്ബിന്റെ അമിത ഉപയോഗവും കുറയ്ക്കാം.
Discussion about this post