തൃശ്ശൂര്‍: ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന് ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി മൊഴി മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥന് അനൂപാണ് മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ മൊഴി മാറ്റി പറഞ്ഞത്. പോലീസിന്റെ സമ്മര്‍ദം മൂലമാണ് നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി കൊടുത്തത്.
കളവാണെന്ന് അറിഞ്ഞാണ് അന്ന് അങ്ങനെ മൊഴി കൊടുത്തത്. നിസാമുമായി തര്ക്കനമുണ്ടായത് കണ്ടിട്ടില്ലെന്ന് അനൂപ് കോടതിയില്‍ പറഞ്ഞു. ചന്ദ്രബോസിനെ വാഹനം ഇടിപ്പിക്കുന്നതും മര്‍ദിക്കുന്നതും കണ്ടുവെന്ന് നേരത്തെ മൊഴി നല്കിയ അനൂപ് കോടതിയില്‍ മര്‍ദനം കണ്ടില്ലെന്നും വാഹനം ഇടിച്ചത് കണ്ടുവെന്നുമാണ് മൊഴി നല്‍കിയത്.
കേസില്‍ വിസ്താരം തുടരുകയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനുവും പ്രതിസ്ഥാനത്തുള്ള വ്യവസായി മുഹമ്മദ് നിസാമിനു വേണ്ടി രാമന്‍പിള്ള അസോസിയേറ്റ്സുമാണ് കേസ് വാദിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പരിസരത്ത് ശക്തമായ പൊലിസ് സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post