കണ്ണൂർ: തലശ്ശേരിയിൽ വീടിനകത്ത് ബോംബ് പൊട്ടിത്തെറിച്ചു. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. നടമ്മൽ ഹൗസിൽ ജിതിനാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ടോടെയായിരുന്നു സംഭവം. ഒന്നിലധികം സ്റ്റീൽ ബോംബുകളാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ശബ്ദംകേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിർമ്മാണത്തിനിടെയാകാം ബോംബ് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. അപകട സ്ഥലത്ത് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി.












