ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൾ സുഭാഷിണി ശരദ് യാദവാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
https://twitter.com/Subhashini_12b/status/1613586285939265537?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1613586285939265537%7Ctwgr%5Ee1a72befe5ad81e7d1a703bb5e2a8865bfc0575f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Frjd-leader-sharad-yadav-dies-aged-75-2320863-2023-01-12
1999ലെ അടൽ ബിഹാരി വാജ്പേയി സർക്കാരിൽ ശരദ് യാദവ് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2003ൽ അദ്ദേഹം ജെഡിയു പ്രസിഡന്റായി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന്, രാജ്യസഭാംഗമായി.
2009ൽ മാധേപുരയിൽ നിന്നും വീണ്ടും ലോക്സഭാംഗമായി. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ജെഡിയു പരാജയപ്പെട്ടതോടെ, നിതീഷ് കുമാറുമായി അകന്നു.
2017ലെ ബിഹാർ തിരഞ്ഞെടുപ്പിൽ ജെഡിയു- ബിജെപി സഖ്യം പുനരുജ്ജീവിച്ചപ്പോൾ, ശരദ് യാദവ് വിട്ടുനിന്നു. തുടർന്ന് നിതീഷ് കുമാർ അദ്ദേഹത്തോട് രാജ്യസഭാംഗത്വം രാജിവെക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് 2018ൽ നിതീഷ് കുമാറുമായി വേർപിരിഞ്ഞ ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) എന്ന പുതിയ പാർട്ടി രൂപീകരിച്ചു. 2022ൽ എൽജെഡി ആർജെഡിയിൽ ലയിപ്പിച്ചതായി ശരദ് യാദവ് പ്രഖ്യാപിച്ചു. തുടർന്ന് ലാലു പ്രസാദ് യാദവുമായി യോജിച്ചായിരുന്നു രാഷ്ട്രീയ പ്രവർത്തനം.
Discussion about this post