ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ ഒരു പ്രതിനിധിയെ അയക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാൻ. അഫ്ഗാന്റെ ഭരണതലപ്പത്തുള്ള താലിബാന്റേതാണ് ഈ മുറവിളി. ന്യൂഡൽഹിയിലേക്ക് താലിബാന്റെ ഏതെങ്കിലും പ്രതിനിധിയെ അയക്കാനാണ് നീക്കം. എന്നാൽ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മാദ്ധ്യമപ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കിയ താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൾ ഖഹർ ബൽഖിയാണ് നയതന്ത്രജ്ഞ കുപ്പായമണിയാൻ കാത്തിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെ താലിബാൻ കീഴടക്കിയെങ്കിലും ഇന്ത്യയുൾപ്പടെയുള്ള മുൻനിര രാജ്യങ്ങൾ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നയതന്ത്ര പ്രതിനിധിയെ അനുവദിക്കാൻ താലിബാൻ സമ്മർദ്ദം ശക്തമാക്കുകയാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ ജോയിന്റ് സെക്രട്ടറി ജെ.പി. സിംഗിന്റെ നേതൃത്വത്തിലുള്ള എം.ഇ.എ സംഘം കാബൂൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ അയക്കാനുള്ള നീക്കങ്ങൾ താലിബാൻ ആരംഭിച്ചത്.
Discussion about this post