Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പച്ചമുട്ട ചേർത്ത മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി; പാഴ്‌സലുകളിൽ സമയവും തിയതിയും നിർബന്ധം

മയൊണൈസിന്റെ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ സംസ്ഥാനത്തെ ഹോട്ടലുകളിലും കടകളിലും നിരോധിച്ചു

by Brave India Desk
Jan 13, 2023, 02:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ചേർത്ത് തയ്യാറാക്കുന്ന മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി. മയൊണൈസിന്റെ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ സംസ്ഥാനത്തെ ഹോട്ടലുകളിലും കടകളിലും നിരോധിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.

എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയൊണൈസ് ശരീരത്തിന് ഹാനികരണമാണെന്നും, അപകടമുണ്ടാക്കുമെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഹോട്ടൽ റെസ്‌റ്റോറന്റ് കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായിരുന്നു.

Stories you may like

ഭക്ഷണത്തിൽ തുപ്പിയ ശേഷം പാക്കറ്റിലാക്കി ഹോട്ടൽ ജീവനക്കാർ; ദൃശ്യങ്ങൾ പുറത്ത്; പരാതി നൽകി ഹിന്ദു സംഘടനാ പ്രവർത്തകർ

കോഴിക്കോട് ഹോട്ടൽ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളി; ജീവനക്കാർ പിടിയിൽ

അതേസമയം വെജിറ്റബിൾ ഓയിൽ ഉപയോഗിച്ച് തയ്യാറാക്കുന്ന മയൊണൈസ് കടകളിൽ ഉപയോഗിക്കുന്നതിന് തടസ്സമില്ല. മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ഉപയോഗിച്ചതിന്റെ പേരിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. സാൻഡ്‌വിച്ചുകളിലും ഷവർമ്മയിലുമാണ് മയൊണൈസ് കൂടുതലായി ഉപയോഗിക്കാറുള്ളത്. പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കില്ഡ സാൽമൊണല്ല ബാക്ടീരിയ പെരുകാനും, അതുവഴി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യും.

അതേപോലെ സംസ്ഥാനത്ത് പാഴ്‌സൽ നൽകുന്ന എല്ലാ ഹോട്ടലുകളും ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം തുടങ്ങിയ കാര്യങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം.

 

Tags: hotelveena georgerestaurantMAYONAISE
Share14TweetSendShare

Discussion about this post

Latest stories from this section

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

Next Post

8 വിക്കറ്റുമായി ജലജ് സക്സേന; സർവീസസിനെതിരെ കേരളത്തിന് കൂറ്റൻ ജയം

Latest News

കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ അനുഭവിച്ച് കഴിച്ചു; മഅദനിക്ക് നിരുപാധികം മാപ്പ് നല്‍കണം; സിദ്ധരാമയ്യക്ക് ജസ്റ്റിസ് കട്ജുവിന്റെ കത്ത്

അർനോൾട്ടിനെ മറികടന്നു; ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇലോൺ മസ്‌ക്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies