മുംബൈ സാന്‍ഡ്‌വിച്ചും ചില്ലി ഐസ്‌ക്രീമും രുചിക്കാത്ത മുംബൈക്കാരുണ്ടാകില്ല, ചുരുങ്ങിയ പക്ഷം കേട്ടിട്ടെങ്കിലും ഉണ്ടാകും. എങ്കില്‍പ്പിന്നെ ആ സ്വാദ് ഒന്നറിയണമെന്നല്ലോ എന്ന് കരുതിയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് കഴിഞ്ഞ ദിവസം മുംബൈ തെരുവില്‍ എത്തിയത്. വഴിവക്കത്ത് നിന്ന് മുംബൈക്കാരുടെ പ്രിയപ്പെട്ട സാന്‍ഡ്‌വിച്ചും ചില്ലി ഐസ്‌ക്രീമും ഒരു അസ്സല്‍ മുംബൈക്കാരനെ പോലെ നിന്ന് കഴിച്ച എല്ലിസ് ആ രുചിവിശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
‘മുംബൈക്കാരനെ പോലെ ഇന്ന് മുംബൈ സാന്‍ഡ്‌വിച്ചും ചില്ലി ഐസ്‌ക്രീമും കഴിച്ചു’വെന്ന അടിക്കുറിപ്പോടെ ഇതിന്റെ ചിത്രങ്ങളും എല്ലിസ് തന്റെ ട്വിറ്ററില്‍ പങ്കുവെച്ചു. ഒപ്പം മറാത്തി ഭാഷയില്‍ വന്ന് കഴിക്കൂ എന്നും അദ്ദേഹം കുറിച്ചു.
Eating like a #Mumbaikar today – trying the मुंबई सैंडविच and chilli 🌶️ ice cream. #BombaySandwich
या जेवायला! pic.twitter.com/24Xu9lkKQH
— Alex Ellis (@AlexWEllis) January 12, 2023
നിരവധിപേരാണ് എല്ലിസിന്റെ ട്വീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഒപ്പം അടുത്തതായി അദ്ദേഹത്തിന് പരീക്ഷിച്ച് നോക്കാന്‍ പറ്റിയ വിഭവങ്ങളുടെ ഒരു നീണ്ട നിര നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. രജൗരി ഗാര്‍ഡനിലെ ചോല ബട്ടൂര, ബാച്ചിലേഴ്‌സ് ഐസ്‌ക്രീം എന്നിങ്ങനെ പോകുന്നു അത്.
ഇതാദ്യമായല്ല ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഇന്ത്യന്‍ രുചികള്‍ പരീക്ഷിക്കുന്നത്. മുമ്പ് ബെംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ ദോശയും സാമ്പാറും കഴിച്ച് മൈസൂര്‍ മസാല ദോശ വളരെ രുചികരമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
Discussion about this post