ലക്‌നൗ: മതപരിവർത്തം നിരസിച്ചതിന്റെ പേരിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് യുവതി. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഹിന്ദുവായി ആൾമാറാട്ടം നടത്തിയാണ് മുഹമ്മദ് യുവതിയെ വിവാഹം കഴിച്ചത്. സത്യം തിരിച്ചറിഞ്ഞതോടെ യുവതി ചോദ്യം ചെയ്തു. ഇതോടെ പീഡനം ആരംഭിച്ചുവെന്നാണ് പരാതി.
മതംമാറാൻ ആവശ്യപ്പെട്ട് മാനസികമായും ലൈംഗികമായും പീഡിപ്പിക്കും. വിസമ്മതിച്ചാൽ തിളച്ച എണ്ണ ദേഹത്ത് ഒഴിക്കും. സിഗരറ്റ് ഉപയോഗിച്ച് ദേഹം പൊള്ളിക്കുന്നതാണ് ആ ക്രൂരന്റെ ഇഷ്ടവിനോദമെന്ന് യുവതി വെളിപ്പെടുത്തി.
മതംമാറില്ലെന്ന് പറഞ്ഞതോടെ നിർബന്ധിപ്പിച്ച് മാസം തീറ്റിച്ചു. നിസ്‌കരിക്കാനും നിർബന്ധിച്ചുവെന്ന് യുവതി പറയുന്നു. മർദ്ദനത്തിനിടയിൽ തന്റെ ഗർഭം അലസിപ്പോയെന്നും യുവതി പറഞ്ഞു. പുറത്തുപറയാതിരിക്കാൻ തന്നെ വീട്ടു തടങ്കലിൽ ആക്കിയതാണെന്നും പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. സംഭവത്തിൽ ലക്‌നൗ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post