കൊഹിമ: സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ് നാഗാലാൻഡിലെ മോൺ ജില്ലയിലെ ലോംഗ്വയിലെ ഗ്രാമത്തലവന്റെ വീട്. ഇന്ത്യ- മ്യാന്മർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ഒരു ഭാഗം ഇന്ത്യയിലും മറ്റൊരു ഭാഗം മ്യാന്മറിലുമാണ് എന്നതാണ് പ്രത്യേകത. അതായത്, ഈ വീട്ടിലെ കിടപ്പുമുറി ഇന്ത്യയിലാണെങ്കിൽ, അടുക്കള മ്യാന്മറിലാണ് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
ഈ ഗ്രാമത്തിലുള്ള പലർക്കും ഇന്ത്യയിലും മ്യാന്മറിലും പൗരത്വമുണ്ട്. സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത നിമിത്തമാണ് ഇത് സാദ്ധ്യമാകുന്നത്.
ഗ്രാമത്തലവനായ അംഗിന്റെ വീടിന്റെ ദൃശ്യങ്ങൾ നാഗാലാൻഡ് മന്ത്രി ടെംജെൻ ഇമ്ന അലോംഗാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. സംഗതി അവിശ്വസനീയവും അത്ഭുതകരവുമാണെന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനദ് മഹീന്ദ്രയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
https://twitter.com/AlongImna/status/1613010745209540608?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1613010745209540608%7Ctwgr%5E34e12e2a2f3a97cabc39ba73307afa3a643d4398%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fchildren%2Fwonder-world%2F2023%2F01%2F13%2Fnagaland-house-that-lies-both-in-india-and-myanmar-viral-video.html
Discussion about this post