ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ രാജ്യത്ത് ആക്രമണം ലക്ഷ്യമിട്ടെത്തിയ രണ്ട് ഭീകരർ പിടിയിൽ. ജഹാംഗീർപുരിയിൽ നിന്നാണ് ഇരുവരെയും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ പിടികൂടിയത്. ജഗ്ജീത് സിംഗ്, നൗഷാദ് എന്നിവരാണ് പിടിയിലായത്. ജഗ്ജീത് സിംഗ് ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ സ്വദേശിയാണ്. നൗഷാദ് ഡൽഹിയിലെ ജഹാംഗീർപുരി നിവാസിയാണ്.
അറസ്റ്റിലായ ജഗ്ജീത് സിംഗിന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർഷ്ദീപ് ദല്ലയുടെ ഖാലിസ്ഥാനി സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ വൃത്തങ്ങൾ അറിയിച്ചു. രണ്ടാം പ്രതിയായ നൗഷാദ് ഭീകര സംഘടനയായ ഹർകത് ഉൾ അൻസാറുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഈ അറസ്റ്റോടെ റിപ്പബ്ലിക് ദിന ചടങ്ങിൽ ഭീകരർ ആസൂത്രണം ചെയ്തിരുന്ന വൻ ആക്രമണ പദ്ധതിയാണ് തകർത്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞു
ഇവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. ഇവരിൽ നിന്ന് മൂന്ന് പിസ്റ്റളുകളും ഇരുപത്തിരണ്ട് വെടിയുണ്ടകളും കണ്ടെടുത്തു. കൂടാതെ, ഇവരിൽ നിന്ന് ഭീകരാക്രമണത്തിനായി തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ രൂപരേഖയും പോലീസ് പിടിച്ചെടുത്തു. ഭീകര സംഘടനയായ ഹർക്കത്ത് ഉൽ അൻസാറുമായി ബന്ധമുള്ള നൗഷാദ് രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്.
Discussion about this post