ന്യൂഡൽഹി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശരത് യാദവിന്റെ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുന്നതിനിടെ ചിരിച്ച് രാഹുൽ ഗാന്ധി. ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ അപക്വമായ പെരുമാറ്റം. സംഭവത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്ത് എത്തി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ശരത് യാദവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ വീട്ടിൽ എത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ പുഷ്പ ചക്രം അർപ്പിച്ച ശേഷം രാഹുൽ കുടുംബാംഗങ്ങളുടെ അടുത്ത് എത്തി. ഇവരെ സമാധാനിപ്പിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധി ചിരിച്ചത്. വിഷമത്തിലിരിക്കുന്ന ശരത് യാദവിന്റെ ഭാര്യയ്ക്കും മകൾക്കുമൊപ്പം പോയിരുന്ന രാഹുൽ മകളെ സമാധാനിപ്പിക്കുന്നുണ്ട്. ഇതിന് മകൾ മറുപടി പറയുന്നതിനിടെയായിരുന്നു രാഹുൽ ചിരിച്ചുകൊണ്ടിരുന്നത്. ഇതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഷെഹ്‌സാദ് പൂനാവാല രൂക്ഷ വിമർശനം ഉന്നയിച്ചത്.
ശരത് യാദവിന്റെ കുടുംബം തേങ്ങുമ്പോൾ രാഹുൽ ഗാന്ധി ചിരിക്കുകയാണെന്ന് ഷെഹ്‌സാദ് പറഞ്ഞു. ഒരു തപസ്വിയും ഇങ്ങനെയല്ല. ചില സന്ദർഭങ്ങൾ ഒരു മനുഷ്യനെ പക്വതയോടെ പെരുമാറാൻ പഠിപ്പിക്കും. 2018 ൽ മുൻ കർണാടക മുഖ്യമന്ത്രി എൻ ധരം സിംഗിന് അന്തിപോപചാരം അർപ്പിക്കാൻ എത്തിയപ്പോഴും സമാന പെരുമാറ്റമാണ് രാഹുൽ ഗാന്ധിയിൽ നിന്നും ഉണ്ടായത്. പുൽവാമയിൽ വീരമൃത്യുവരിച്ച് സൈനികരുടെ ശ്രദ്ധാഞ്ജലിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അദ്ദേഹം ഫോണിൽ തിരക്കിലായിരുന്നുവെന്നും ഷെഹ്‌സാദ് വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സഹിതമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
Rahul Gandhi smiling while Sharad Yadav’s family is in tears- certainly not how a Tapasvi would behave
Sensitivity demands one acts maturely but then in 2018 Rahul was laughing during Dharam Singh's condolence meet; was busy in phone during Pulwama Shraddhanjali
Some tapasvi! pic.twitter.com/axj2CwS4fR
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) January 13, 2023
Discussion about this post