ഭോപ്പാൽ: ചൈനീസ് മാഞ്ച (പട്ടത്തിന്റെ നൂൽ) മുഖത്ത് തട്ടി ബിജെപി നേതാവിന് പരിക്ക്. ബിജെപി ദീൻധയാൽ മണ്ഡൽ ഓഫീസ് സെക്രട്ടറി വിഷ്ണു പോർവാളിനാണ് പരിക്കേറ്റത്. മുഖത്ത് പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടോടെ ഉജ്ജയിനിലായിരുന്നു സംഭവം. മകര സംക്രാന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് ചൈനീസ് മാഞ്ച തട്ടുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മൂക്കും ചുണ്ടും മുറിഞ്ഞു.
പരിക്കറ്റ വിഷ്ണു പൊർവാളിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
നിലവിൽ ചൈനീസ് മാഞ്ചയുടെ വിൽപ്പനയും ഉപയോഗവും വിലക്കിയിട്ടുണ്ട്. ഇവ കഴുത്തിൽ കുടുങ്ങിയും മറ്റുമുള്ള അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലായിരുന്നു നിരോധനം ഏർപ്പെടുത്തിയത്. ഗ്ലാസ് കോട്ടിംഗ് ഉള്ള ഒരു തരം നൂലുകളാണ് ചൈനീസ് മാഞ്ച. 2017ലാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഇത്തരം നൂലുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
Discussion about this post