സൂറിച്ച്: മായം കണ്ടത്തെിയതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട നെസ്‌ലെയുടെ മാഗി നൂഡില്‍സ് അടുത്ത മാസം മുതല്‍ ഇന്ത്യന്‍ വിപണിയിലത്തെും. നെസ്‌ലെയുടെ സ്വിസ് ഗ്രൂപ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. ബോംബൈ ഹൈകോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനാഫലം മാഗിക്ക് അനുകൂലമായിരുന്നു. തുടര്‍ന്നാണ് വീണ്ടും ഉത്പാദനം തുടങ്ങാന്‍ കമ്പനി തീരുമാനിച്ചത്.
കര്‍ണാടക, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ പ്‌ളാന്റുകളില്‍ നിര്‍മാണത്തിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. മാഗി ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കും മുന്‍പ് കോടതി നിര്‍ദേശിക്കുന്ന പരിശോധനകള്‍ പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.
മാഗിക്ക് അനുകൂലമായി പരിശോധനാ ഫലം വന്നതിന് ശേഷം ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ മാഗിയുടെ നിരോധനം ഒഴിവാക്കിയിരുന്നു. മാഗി ബ്രാന്‍ഡിലുള്ള ആറ് ഉത്പന്നങ്ങളുടെ 90 സാമ്പിളുകളാണ് ഹൈകോടതി നിര്‍ദേശപ്രകാരം മൂന്നു ലബോറട്ടറികളില്‍ പരിശോധന നടത്തിയത്.
ഈയത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണ് എന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ മെയിലാണ് മാഗി ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധം ഏര്‍പ്പെടുത്തിയത്.
Discussion about this post