സൂറിച്ച്: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജിയാനി ഇന്‍ഫാന്റിനോയെ മത്സരിപ്പിക്കാന്‍ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് യുവേഫയുടെ തീരുമാനം. ഫെബ്രുവരി 26ന് നടക്കുന്ന ഫിഫ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപ്രതീകഷിതമായി ജിയാനി ഇന്‍ഫാന്റിനോ മത്സരരംഗത്തേക്ക് വന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍, ആകെ 6 പേരാണ് മത്സരരംഗത്തുള്ളത്.
യൂറോപ്പിലെ ഫുട്ബോള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇന്‍ഫാന്റിനോ, 6 വര്‍ഷത്തോളമായി യുവേഫയില്‍ മിഷേല്‍ പ്ലാറ്റിനിയുടെ അടുത്ത ആളായിരുന്നു. അതേസമയം അഴിമതി ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലാണെങ്കിലും ഫിഫ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്ലാറ്റിനി.
സസ്പെന്‍ഷനെതിരെ പ്ലാറ്റിനി അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും യുവേഫയില്‍ പിന്തുണയ്ക്കാന്‍ അധികം ആളുണ്ടായേക്കില്ല. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അധ്യക്ഷനും ബഹറിന്‍ രാജകുടുംബാംഗവുമായി ഷെയിഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫാണ് മത്സരംരഗത്തുള്ള മറ്റൊരു അതികായന്.
നെല്‍സണ്‍ മണ്ഡേലയ്ക്കൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ടോക്യോ സെക്സവെയില്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സെപ് ബ്ലാറ്ററോട് തോറ്റ ജോര്‍ദാന്‍ രാജകുമാരകന് അലി ബിന്‍ അല്‍ ഹുസ്സെയ്ന്‍, ഫിഫ മുന്‍ ഡെപ്യൂട്ടി ജനറല്‍സെക്രട്ടറി ജെറോ ഷാംപെയ്ന്‍ എന്നിവരും നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. .
Discussion about this post